Post Category
റെസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം
സംസ്ഥാന ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിങ്ങിന് ധനസഹായം നല്‍കും. ഹയര്‍സെക്കന്‍ഡറി/ വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ 85 ശതമാനം മാര്‍ക്കോ അതിനുമുകളിലോ നേടിയ, മുന്‍വര്‍ഷം നീറ്റ് പരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് ലഭിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 18. അപേക്ഷാഫോമും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസ്/ മത്സ്യഭവനുകളില്‍ ലഭിക്കും. ഫോണ്‍: 0474-2792850.
date
- Log in to post comments