Post Category
കൈരളി ടിവി പത്ത് ലക്ഷം രൂപ നല്‍കി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈരളി ടി വി ജീവനക്കാര്‍ സമാഹരിച്ച തുക കൈമാറി. കൈരളി ടി വി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസാണ് പത്തു ലക്ഷം രൂപയുടെ ആദ്യഗഡു ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറിയത്. സീനിയര്‍ ഡയറക്ടര്‍ എം വെങ്കിട്ടരാമന്‍, ന്യൂസ് ഡയറക്ടര്‍ എന്‍ പി ചന്ദ്രശേഖരന്‍, എച്ച് ആര്‍ മാനേജര്‍ മുഹമ്മദ് ആരിഫ്, മീഡിയ ക്ളബ് ഭാരവാഹികളായ ബി സുനില്‍, എ. കെ. ബൈജു എന്നിവരും ജീവനക്കാരും സന്നിഹിതരായിരുന്നു
പി.എന്‍.എക്‌സ്.3684/18
date
- Log in to post comments