Post Category
റിപ്പോര്‍ട്ട് കൈമാറി
നാടാര്‍ സമുദായത്തിലെ പിന്നാക്കാവസ്ഥയെപ്പറ്റി പഠിച്ച് പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ റിട്ട. ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
അന്വേഷണ വിഷയങ്ങള്‍ സര്‍ക്കാര്‍ തീരുമാനിച്ചതു സംബന്ധിച്ച തര്‍ക്കങ്ങള്‍ കേരള ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് സീല്‍ ചെയ്ത കവറിലാണ് നല്‍കേണ്ടതെന്നും മറ്റൊരു നിര്‍ദ്ദേശമുണ്ടാകുന്നതുവരെ സീല്‍ഡ് കവര്‍ തുറക്കുകയോ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുകയോ ചെയ്യരുതെന്നുമാണ് ഹൈക്കോടതിയില്‍ നിന്നും ഇക്കാര്യത്തില്‍ നല്‍കിയിട്ടുള്ള ഇടക്കാല നിര്‍ദ്ദേശം.
പി.എന്‍.എക്‌സ്.3687/18
date
- Log in to post comments