ഊത്ത പിടിത്തം: കര്‍ശന നടപടിയുമായി ഫിഷറീസ് വകുപ്പ്
തനത് മത്സ്യ ഇനങ്ങളുടെ നാശത്തിന് കാരണമാകുന്ന ഊത്ത പിടിത്തത്തിന് എതിരെ കര്‍ശന നടപടിയുമായി ഫിഷറീസ് വകുപ്പ്. മഴക്കാലത്ത് പ്രജനനത്തിനായി സഞ്ചരിക്കുന്ന മത്സ്യങ്ങളുടെ സഞ്ചാരപാതയില്‍ കൂടുകളും വലകളും സ്ഥാപിച്ചുള്ള ഊത്ത പിടിത്തത്തിന് എതിരെ നടപടികളുടെ ഭാഗമായി ജില്ലയിലെ കിഴക്കേ കല്ലട മേഖലയില്‍ നിന്ന് കൂടുകളും വലകളും പിടികൂടി. മത്സ്യസമ്പത്തിന്റെ നാശത്തിന് കാരണമാകുന്ന ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ ഉള്‍നാടന്‍ മത്സ്യബന്ധന, അക്വാകള്‍ച്ചര്‍ നിയമം അനുസരിച്ച് പിഴ ഈടാക്കും. ഇത്തരം നിയമ ലംഘനങള്‍ ശ്രദ്ധയില്‍പെട്ടാല്‍ വിവരം ജില്ലാ ഫിഷറീസ് ഓഫീസിലോ അടുത്തുള്ള മത്സ്യഭവന്‍ ഓഫീസിലോ അറിയിക്കാം. കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ നിര്‍ദേശ പ്രകാരം അസി. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഹരിതയുടെ നേതൃത്വത്തില്‍ ബിനോയ്, പ്രശാന്ത്, അച്ചു അജിത്, സനു, കിരണ്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
- Log in to post comments