Post Category
സ്വച്ഛത പഖ്വാദ 11ന്
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ടി ടി ഐ കന്റോണ്മെന്റില് ജൂലൈ 11ന് രാവിലെ 10ന് സ്വച്ഛത പഖ്വാദ ആഘോഷിക്കും. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി ലക്ഷ്മി അധ്യക്ഷയാകും. പരിപാടിയുടെ ഭാഗമായി വൃക്ഷത്തൈ നടല്‍, വിദ്യാര്‍ഥികള്‍ക്ക് വൃക്ഷത്തൈ വിതരണം, പെയിന്റിങ് മത്സരം തുടങ്ങിയവ നടത്തും. ടി ടി ഐ പ്രിന്‍സിപ്പല്‍ ഗോപകുമാര്‍, സ്വച്ഛത മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോസഫ്, സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍മാരായ ആര് സുഭാഷ്, വിനോദ് താരാ സിംഗ്, ബാബു വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments