Post Category
നവീകരിച്ച കയര്‍ പ്രോജക്ട് ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു
സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ഭരണനവീകരണവുമായി ബന്ധപ്പെട്ട് ഇ-ഓഫീസ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി നവീകരിച്ച കൊല്ലം കയര്‍ പ്രോജക്ട് ഓഫീസ് എം മുകേഷ് എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു. കയര്‍ വികസന ഡയറക്ടര്‍ വി ആര്‍ വിനോദ് അധ്യക്ഷനായി. 9,76,200 രൂപ ചെലവഴിച്ചാണ് നവീകരണം നടത്തിയത്. ജില്ലാ കയര്‍ പ്രോജക്ട് ഓഫീസര്‍ ജി ഷാജി, ഡെപ്യൂട്ടി രജിസ്റ്റര്‍ കയര്‍ വികസന ഡയറക്ടറേറ്റ് കെ നാരായണന്‍കുട്ടി അസിസ്റ്റന്റ് രജിസ്റ്റര്‍ എല്‍ വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments