Skip to main content

അസിസ്റ്റന്റ് പ്രൊഫസർ

 

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് വിഭാഗത്തിൽ അഡ്‌ഹോക് അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുണ്ട്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/ ഇൻഫർമേഷൻ ടെക്‌നോളജിയോ തത്തുല്യ വിഷയങ്ങളിലോ ബിഇ/ ബിടെക്, എംഇ, എംടെക്/ ഫസ്റ്റ് ക്ലാസിൽ പാസായിരിക്കണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഉദ്യോഗാർഥികൾ 20 ന് രാവിലെ 9.30 ന് മുൻപ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് വകുപ്പ് മേധാവി മുൻപാകെ ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ഹാജരാകണം.

                                                                         പി.എൻ.എക്‌സ്. 3232/2023

 

date