ഇ.ടി.എഫും മിലിറ്ററി എഞ്ചിനീയറിങ് വിങും ഇന്ന് മടങ്ങും
എമര്‍ജന്‍സി ടാസ്ക് ഫോഴ്സിന്റേയും പൂനെയില്‍ നിന്നുള്ള മിലിറ്ററി എഞ്ചിനീയറിങ് വിങിന്റേയും സംഘങ്ങള്‍ ജില്ലയിലെ ദൗത്യം പൂര്‍ത്തിയാക്കി നാളെ മറ്റ് ജില്ലകളിലേക്ക് പോകും. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ അയ്യായിരത്തോളം പേരെയാണ് ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സേനകള്‍ ചേര്‍ന്ന് ദുരിതത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ദേശീയ ദുരന്ത നിവാരണ സേനയുടെ 22 പേരടങ്ങുന്ന മൂന്ന് സംഘങ്ങളും പൊലീസ്, ഫയര്‍ഫോഴ്സ്, ആര്‍ട്ടിലറി എന്നിവ ചേര്‍ന്നുള്ള രക്ഷാ പ്രവര്ത്തനങ്ഹല് ജില്ലയുടെ പല മേഖലകളിലായി രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
മൂന്ന് ബോട്ടുകള്‍, വയര്‍ലെസ് സെറ്റുകള്‍, മരം മുറിച്ച് മാറ്റാനുള്ള ഉപകരണങ്ങള്‍, 50 ലൈഫ് ജാ്കകറ്രുകള്, 30 മീറ്രര്‍ നീളമുള്ള വടങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് ദേശീയ ദുരന്ത നിവാരണ സേനയുടെ രക്ഷാ പ്രവര്‍ത്തനം. പൊലീസും റവന്യു അധികൃതരും ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ആര്‍ട്ടിലറിയുടെ 38 പേരാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. മലയോരങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതില്‍ വൈദഗ്ധ്യം നേടിയവരാണ് ഇവര്‍. ഒറ്റപ്പെട്ടുപോയ ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ രക്ഷിച്ച് ക്യാമ്പുകളിലെത്തിക്കാന്‍ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനവും മാതൃകാപരമാണ്.
- Log in to post comments