Post Category
ചെങ്ങന്നൂരില്‍നിന്നു രക്ഷപ്പെടുത്തിയ 149 പേരെ തിരുവനന്തപുരത്ത് എത്തിച്ചു
ചെങ്ങന്നൂരിലെ പ്രളയക്കെടുതിയില്‍നിന്നു രക്ഷപ്പെടുത്തിയ 149 പേരെ തിരുവനന്തപുരത്ത് എത്തിച്ചു. ഇവരെ ഓള്‍ സെയ്ന്റ്‌സ് കോളജില്‍ തുറന്ന ദുരിതാശ്വാസ ക്യാംപില്‍ താമസിപ്പിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി 11 മണിയോടെ ബസിലാണ് ഇവരെ കൊണ്ടുവന്നത്. ഇവര്‍ക്കുള്ള ഭക്ഷണവും അവശ്യ വസ്തുക്കളും മരുന്നും എത്തിച്ചിട്ടുണ്ടെന്നും ജീവനക്കാരെ പ്രത്യേകം ഡ്യൂട്ടിയില്‍ നിയോഗിച്ചിട്ടുണ്ടെന്നും താലൂക്ക് ഓഫിസില്‍നിന്ന് അറിയിച്ചു.
(പി.ആര്‍.പി. 2158/2018)
date
- Log in to post comments