Skip to main content

കടലോളം സ്‌നേഹം, ജില്ലയിലെ ദുരിതബാധിതര്‍ക്കായി സഹായമെത്തുന്നു

 

പ്രളയക്കെടുതി നേരിടുന്ന പത്തനംതിട്ടയിലേയ്ക്ക് സഹായപ്രവാഹം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ജില്ലാ പോലീസ് എംപ്ലോയീസ് കോപ്പറേറ്റീവ് സൊസൈറ്റി 35000 രൂപയുടെ ഡ്രാഫ്റ്റ് ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി. പ്രസിഡന്റ് നിസാമുദ്ദീന്‍, ബോര്‍ഡ്് അംഗങ്ങള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഡ്രാഫ്റ്റ് കൈമാറിയത്. 

തിരുവനന്തപുരം തോപ്പ് സെന്റ്. റോക്‌സ് ഹൈസ്‌കൂളിലെ ഏഴംഗസംഘം അരി, റെഡി ടു ഈറ്റ് ഭക്ഷണപദാര്‍ത്ഥങ്ങള്‍, വസ്ത്രങ്ങള്‍, ടോയ്‌ലറ്റ് ഐറ്റംസ് തുടങ്ങിയവ എത്തിച്ച് കോഴഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനത്തില്‍ വിതരണം ചെയ്തു. ആര്യഭാരതി ഹൈസ്‌കൂളിലെ 92-93 ബാച്ചിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ സ്‌നേഹത്തണല്‍ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 25000 രൂപ നല്‍കി. പത്താംക്ലാസില്‍ ഉന്നതവിജയം കരസ്ഥമാക്കിയപ്പോള്‍ ലഭിച്ച       സ്‌കോളര്‍ഷിപ്പായ 5001 രൂപ ആര്യഭാരതി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ അര്‍ജുന്‍ എസ് കുമാറും ഗൗരി ശ്രീനിവാസും  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി.                                    (പിഎന്‍പി 2329/18)

date