Skip to main content

ചിറക്കര ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രം പുതിയ കെട്ടിടോദ്ഘാടനം നാളെ(ജൂലൈ 21)

ചിറക്കര ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നാളെ (ജൂലൈ 21) വൈകിട്ട് മൂന്നിന് ആരോഗ്യമന്ത്രി വീണാജോര്‍ജ് ഉദ്ഘാടനം ചെയ്യും. ജി എസ് ജയലാല്‍ എം എല്‍ എ അധ്യക്ഷനാകും.

നവകേരളം പദ്ധതിയുടെ ഭാഗമായി എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 1.40 കോടി രൂപ ചെലവിലാണ് ആധുനിക ലബോറട്ടറി സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കെട്ടിടം നിര്‍മിച്ചത്. ചടങ്ങില്‍ പി എച്ച് എസിക്ക് വേണ്ടി 50 സെന്റ് വസ്തു സംഭാവനയായി നല്‍കിയ ചിറക്കരത്താഴം രവീന്ദ്രവിലസത്തില്‍ രവീന്ദ്രനെ ആദരിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി സുശീലദേവി, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ് ശര്‍മ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമക്കാരി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി ശകുന്തള, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ എസ് ഷിനു, ചിറക്കര പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ അഞ്ജന ബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date