എച്ച് ഡി യു ഓക്‌സിജന്‍ വാര്‍ഡ്, ഹബ് ആന്‍ഡ് സ്‌പോക്ക് മൈക്രോ ബയോളജി ലാബ് ഉദ്ഘാടനം നാളെ (ജൂലൈ 21)
സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ കുട്ടികളുടെ എച്ച് ഡി യു (ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റ്) ഓക്‌സിജന്‍ വാര്‍ഡ്, ജില്ലാ ആശുപത്രിയില്‍ ഹബ് ആന്‍ഡ് സ്‌പോക്ക്, ജില്ലാതല മൈക്രോബയോളജി ലാബ് എന്നിവയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നാളെ (ജൂലൈ 21) വൈകിട്ട് 3.45 ന് നിര്‍വഹിക്കും. എം മുകേഷ് എം എല്‍ എ അധ്യക്ഷനാകും.
35.23 ലക്ഷം രൂപ ചെലവിലാണ് കുട്ടികളുടെ എച്ച് ഡി യു ഓക്‌സിജന്‍ വാര്‍ഡ് സജ്ജമാക്കിയത്. ജില്ലാ ആശുപത്രിയില്‍ 16.7 ലക്ഷം രൂപ ചെലവിലാണ് ഹബ് ആന്‍ഡ് സ്‌പോക്ക് മോഡല്‍ മൈക്രോബയോളജി ലാബ് ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ മറ്റ് ആശുപത്രികളില്‍ ശേഖരിക്കുന്ന സാമ്പിളുകള്‍ സര്‍ക്കാര്‍ ചെലവില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പരിശോധിക്കാനാകും.
മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ എസ് ഷിനു, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡി വസന്തദാസ്, വിക്ടോറിയ ആശുപത്രി സൂപ്രണ്ട് വി കൃഷ്ണവേണി, ഡി പി എം ദേവ് കിരണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments