Post Category
കുളക്കടയില്‍ ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രം ഒരുങ്ങി
കുളക്കട ലക്ഷംവീട് ജങ്ഷന് സമീപം സംസ്ഥാന പാതയോരത്ത് പ്രവര്‍ത്തിക്കുന്ന ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രം ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ആശ്വാസമാകുന്നു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ദീര്‍ഘദൂര യാത്രക്കാരാണ് ദിനംപ്രതി ഇവിടെയെത്തുന്നത്. 25 സെന്റ് വസ്തുവില്‍ 64 ലക്ഷം രൂപ ചെലവിലാണ് വിശ്രമ കേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. വിശ്രമമുറി, ശുചിമുറി, ലഘുഭക്ഷണശാല എന്നിവ ഒരുക്കിയിട്ടുണ്ട്. വിശ്രമ കേന്ദ്രത്തോട് ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ ചെലവഴിച്ച് ഓപ്പണ്‍ ജിംനേഷ്യവും നിര്‍മിച്ചിട്ടുണ്ട്. പ്രദേശവാസികളായവര്‍ പ്രഭാത സവാരിക്ക് ശേഷം ഓപ്പണ്‍ ജിംനേഷ്യത്തിലെത്തിയും വ്യായാമം ചെയ്യാറുണ്ട്. വിശ്രമകേന്ദ്രത്തോട് ചേര്‍ന്ന് റെസ്റ്റോറന്റും മിനി ഓഡിറ്റോറിയവും കൂടി നിര്‍മിക്കാനുള്ള ആലോചനയിലാണ് കുളക്കട ഗ്രാമപഞ്ചായത്ത്.
date
- Log in to post comments