സ്‌കൂളുകളുടെ ഉയര്‍ന്ന ഭൗതിക സാഹചര്യം അനുകൂല പഠനാന്തരീക്ഷം സൃഷ്ടിച്ചു: മന്ത്രി വി ശിവന്‍കുട്ടി
സര്‍ക്കാര്‍ സ്‌കൂളുകളുടെ ഉയര്‍ന്ന ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കൂടുതല്‍ അനുകൂലമായ പഠനാന്തരീക്ഷം സൃഷ്ടിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വടക്കുംതല സര്‍ക്കാര്‍ മോഡല്‍ ഡി വി എല്‍ പി സ്‌കൂള്‍ കെട്ടിടോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അധ്യാപക കേന്ദ്രീകൃതത്തില്‍ നിന്ന് വിദ്യാര്‍ഥി കേന്ദ്രീകൃതമായ പഠനത്തിലേക്കുള്ള മാറ്റം, സാങ്കേതികവിദ്യയുടെ ഉപയോഗം, പുതിയ പാഠ്യപദ്ധതിയുടെയും അധ്യാപന സാമഗ്രികളുടെയും വികസനം എന്നിവയാണ് കേരള വിദ്യാഭ്യാസ മാതൃകയുടെ ശക്തി. ഹൈടെക് ക്ലാസ് മുറികള്‍, മികച്ച അക്കാദമിക ഉള്ളടക്കം സൃഷ്ടിക്കല്‍, ക്ലാസ്‌റൂമിന് പുറത്ത് പഠനത്തെ പിന്തുണയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവയും സംസ്ഥാനത്തെ ശ്രദ്ധേയമാക്കുന്നു. സര്‍ക്കാരും സമൂഹവും സ്വകാര്യമേഖലയും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മികച്ച നേട്ടമുണ്ടാക്കാനാകുമെന്നതിന്റെ ഉദാഹരണമാണ് കേരള മോഡല്‍ സ്‌കൂളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് 50 ലക്ഷവും സുജിത് വിജയന്‍പിള്ള എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 20.30 ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കിയത്.
പരിപാടിയില്‍ സുജിത്ത് വിജയന്‍പിള്ള എം എല്‍ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം എസ് സോമന്‍, പ•ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഷെമി, പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, സ്ഥിരം സമിതി അധ്യക്ഷര്‍, ഹെഡ്മിസ്ട്രസ് അമ്പിളികുമാരി, തദ്ദേശസ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments