Skip to main content

ബയോമെട്രിക് മസ്റ്ററിംങ്

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 2022 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കളില്‍ നാളിതുവരെ അക്ഷയ സെന്റര്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തിയിട്ടില്ലാത്ത മുഴുവന്‍ ഗുണഭോക്താക്കളും ( ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവരും ഓഫീസില്‍ നേരിട്ട് ഹാജരായവരും ഉള്‍പ്പെടെ) ജൂലൈ 31നകം ബയോമെട്രിക് മസ്റ്ററിങ് നടത്തണം. മസ്റ്ററിങ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് ഓഗസ്റ്റ് മാസം മുതല്‍ പെന്‍ഷന്‍ ലഭിക്കുന്നതല്ല. വിവരങ്ങള്‍ക്ക് കൊല്ലം ആനന്ദവല്ലീശ്വരത്തുള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ - 04742792248.

date