Post Category
ജില്ലയിലെ ക്രഷര്‍ ഓണേഴ്സ് അസോസിയേഷന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നല്കി
പ്രളയക്കെടുതിയില്‍ ദുരന്തം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ ക്രഷര്‍ ഓണേഴ്സ് അസോസിയേഷനില്‍പ്പെട്ട ഏഴ് അംഗങ്ങള്‍ ചേര്‍ന്ന് 50 ലക്ഷം രൂപ നല്കി. ഇന്നലെ കളക്ടറേറ്റിലെത്തി ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസിന് ചെക്ക് കൈമാറി.
മാവനാല്‍ ഗ്രാനൈറ്റ് ഉടമ കലഞ്ഞൂര്‍ മധു, ദര്ശന് ഗ്രാനൈറ്റ്സ് ഉടമ സുന്ദരേശന്, അമ്പാടിയില്‍ ഗ്രാനൈറ്റ്സ് ഉടമ സദാനന്ദന് എന്നിവര്‍ 10 ലക്ഷം രൂപ വീതവും പിരമിഡ് ഗ്രാനൈറ്റ്സ് ഉടമ ജോബിന് വര്‍ഗീസ്, ജോണ്സണ് റോക്ക്സ് ഉടമ തോമസ് ജോണ്‍, ചെങ്കലേത്ത് ഗ്രാനൈറ്റ്സ് ഉടമ തോമസ് മാത്യു, എ.എസ്.ഗ്രാനൈറ്റ്സ് ഉടമ എ.അജീഷ് എന്നിവര്‍ അഞ്ച് ലക്ഷം രൂപ വീതവും ശേഖരിച്ചാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. (പിഎന്‍പി 2332/18)
date
- Log in to post comments