Skip to main content

ജെ ആര്‍ സി കൗണ്‍സിലേഴ്‌സ് സെമിനാര്‍ സംഘടിപ്പിച്ചു

ജൂനിയര്‍ റെഡ്‌ക്രോസ് കൗണ്‍സിലേഴ്‌സ് സെമിനാര്‍ വിമലഹൃദയ എച്ച് എസ് എസ് സ്‌കൂളില്‍ സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ ഉദ്ഘാടനം ചെയ്തു. 2018, 2019 പ്രളയകാലത്ത് റെഡ് ക്രോസ് മുഖ്യപങ്ക് വഹിച്ചതായും ആരോഗ്യം, ശുചിത്വം, ലഹരി വിമുക്തി തുടങ്ങിയ മേഖലകളില്‍ റെഡ് ക്രോസിന്റെ സേവനങ്ങള്‍ പ്രശംസാര്‍ഹമാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

'ജെ ആര്‍ സി വിദ്യാലയങ്ങളില്‍' എന്ന വിഷയത്തില്‍ റെഡ് ക്രോസ് എക്‌സിക്യൂട്ടീവ് അംഗം വി ശരത് ചന്ദ്രബാബുവും 'ലഹരി വിരുദ്ധ ബോധവത്കരണവും നിര്‍മാര്‍ജനവും' എന്ന വിഷയത്തില്‍ ക്രൈം ബ്രാഞ്ച് എസ് ഐ എച്ച് ഷാനവാസും ക്ലാസ് നയിച്ചു.

ജെ ആര്‍ സി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ശിവന്‍ പിള്ള അധ്യക്ഷനായി. ഡി ഡി ഇ ഷാജിമോന്‍, ഇന്ത്യന്‍ റെഡ് ക്രോസ് ജില്ലാ ചെയര്‍മാന്‍ മാത്യു ജോണ്‍, വൈസ് ചെയര്‍മാന്‍ ജി മോഹന്‍ദാസ്, ജില്ലാ സെക്രട്ടറി എസ് അജയകുമാര്‍, ട്രഷറര്‍ നേതാജി ബി രാജേന്ദ്രന്‍, വിമലഹൃദയ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ഫ്രാന്‍സിനി മേരി, റെഡ് ക്രോസ് പി ആര്‍ ഓ നയാസ് മുഹമ്മദ്, ജെ ആര്‍ സി കൊല്ലം ജില്ലാ കോ - ഓര്‍ഡിനേറ്റര്‍ മുഹമ്മദ് യാസി, കൊല്ലം ഉപജില്ലാ കണ്‍വീനര്‍ ക്ലീറ്റസ് റോബര്‍ട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

date