Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി അംഗത്വം പുനസ്ഥാപിക്കാം

ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ 2018 മാര്‍ച്ച് മുതല്‍ അംശദായ അടവ് മുടങ്ങിയതിനാല്‍ അംഗത്വം റദ്ദായവര്‍ക്ക് പുനസ്ഥാപിക്കാന്‍ അവസരം. അംശദായ കുടിശിക പിഴ സഹിതം ഇന്ന് (ജൂലൈ 26) മുതല്‍ ഓഗസ്റ്റ് 26 വരെ അടച്ച് അംഗത്വം പുനസ്ഥാപിക്കാനാകും. ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ രേഖകള്‍ സഹിതം ഹാജരാവണം. ഇപ്രകാരമുള്ള അംഗങ്ങള്‍ക്ക് 2023ലെ ഓണം ഉത്സവബത്ത ലഭിക്കില്ല. ഫോണ്‍: 0474 2744447.

date