Post Category
താത്പര്യപത്രം ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത് 2023-24 സാമ്പത്തിക വര്‍ഷം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പി എസ് സി, യു പി എസ് സി, ബാങ്ക്, മറ്റ് ഏജന്‍സികള്‍ നടത്തുന്ന പരീക്ഷകള്‍ക്ക് പരിശീലനം നല്കുന്ന 'നിബോധിത' പദ്ധതിയിലേക്ക് പരിശീലന സ്ഥാപനങ്ങളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. പരീക്ഷാ പരിശീലനരംഗത്ത് പ്രവര്‍ത്തിപരിചയമുള്ള മുന്‍വര്‍ഷങ്ങളില്‍ മികച്ച നേട്ടം കൈവരിച്ച സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം. വിശദവിവരം അടങ്ങിയ താത്പര്യപത്രം ഓഗസ്റ്റ് നാലിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0474 2794996.
date
- Log in to post comments