സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് ധനസഹായം
സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് മത്സ്യ മേഖലയിലെ വനിതാ ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് വകുപ്പ് സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖേന തീരമൈത്രി പദ്ധതി പ്രകാരമാണ് അപേക്ഷ ക്ഷണിച്ചത്. പ്രായപരിധി 20- 50 വയസ്. മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ ഉള്‍പ്പെട്ട രണ്ടു മുതല്‍ അഞ്ചു പേരടങ്ങിയ ഗ്രൂപ്പാകണം. പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയായവര്‍, മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളായ സ്ത്രീകള്‍ (20 നും 40 വയസ്സിനും മധ്യേയുള്ളവര്‍) തീരനൈപുണ്യ കോഴ്സില്‍ പങ്കെടുത്തവര്‍, സാഫ് സംഘടിപ്പിച്ച ഡിജിറ്റല്‍ മീഡിയ ആന്‍ഡ് മാര്‍ക്കറ്റിങ് കോഴ്സില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. ഭിന്നശേഷിക്കാര്‍, ട്രാന്സ്ജെന്ഡറുകള്, ശാരീരിക-മാനസിക ബുദ്ധിമുട്ടുള്ള കുട്ടികളുടെ അമ്മമാര്‍, വിധവകള്‍ എന്നീ വിഭാഗക്കാര്‍ക്ക് പ്രത്യേക പരിഗണനയും ഏകാംഗ പ്രവര്‍ത്തന യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിലേക്കും പരിഗണിക്കും. മുന്‍പ് സഹായം ലഭിച്ചവര്‍ അപേക്ഷിക്കരുത്.
പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റ്, 20 ശതമാനം ബാങ്ക് ലോണ്‍, അഞ്ച് ശതമാനം ഗുണഭോക്തൃ വിഹിതം എന്ന നിരക്കില്‍ ഒരു അംഗത്തിന് പരമാവധി ഒരു ലക്ഷം രൂപയും അഞ്ച് പേര് അടങ്ങുന്ന ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെ ഗ്രാന്റ് ലഭിക്കും. മൂല്യവര്‍ദ്ധിത മത്സ്യസംസ്കരണം - ഡ്രൈ ഫിഷ്, ഹോട്ടല്‍ /റസ്റ്ററന്റ്, ഫ്രഷ് ഫിഷ് യൂണിറ്റ്, ടൈലറിങ് ആന്‍ഡ് ഗാര്‍മെന്റ്സ്, ഫ്ലോര്‍ മില്‍, പ്രൊവിഷന്‍ സ്റ്റോര്‍ , ബ്യൂട്ടിപാര്‍ലര്‍, ബേക്കറി / ഫുഡ് പ്രോസസിങ് യൂണിറ്റ്, കാറ്ററിങ് സര്‍വീസ്, പഴം പച്ചക്കറി മൂല്യവര്‍ധിത ഉത്പന്ന യൂണിറ്റ്, പെറ്റ് ആനിമല്‍ ഷോപ്പ് /ബ്രീഡിങ് യൂണിറ്റ്, ഗാര്ഡന് സെറ്റിങ് ആന്‍ഡ് നഴ്സറി, ലാബ് ആന്‍ഡ് മെഡിക്കല്‍ സ്റ്റോര്‍, ഹോം മെയ്ഡ് ടോയ്ലറ്ററീസ്, ഓള്‍ഡേജ് ഹോം, പാലിയേറ്റീവ് കെയര്‍ യൂണിറ്റ്, ഫിറ്റ്നസ് സെന്റര്‍, കുട നിര്‍മാണ യൂണിറ്റ് തുടങ്ങിയ സംരംഭങ്ങള്‍ ആരംഭിക്കാം. www.fisheries.kerala.gov.in, www.safkerala.org പോര്‍ട്ടലുകളില്‍ ലഭിക്കുന്ന അപേക്ഷഫോം പൂരിപ്പിച്ച് ഓഗസ്റ്റ് 10നകം അതത് മത്സ്യഭവനുകളിലോ ശക്തികുളങ്ങരയിലെ സാഫ് നോഡല്‍ ഓഫീസിലോ സമര്‍പ്പിക്കണം. ഫോണ്‍: 8547783211, 9809417275.
- Log in to post comments