Skip to main content

രക്ഷാപ്രവര്‍ത്തനത്തിലെ വനിതാ സാന്നിദ്ധ്യം

കുട്ടനാട്ടിലെ ശ്രമകരമായ രക്ഷാദൗത്യത്തില്‍ പങ്കെടുത്ത വനിതയാണ്  ശിശുക്ഷേമ സമിതി സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരന്‍. കുടുംബസമേതമാണ് ഇവര്‍ രക്ഷാപ്രവര്‍ത്തത്തിന് ഇറങ്ങിയത്. കുട്ടനാട്ടിലെ ഉരിക്കിരിയില്‍ ജനിച്ചു വളര്‍ന്നതാണ് രക്ഷാപ്രവര്‍ത്തനിറങ്ങാന്‍ ഇവര്‍ക്ക് ധൈര്യം നല്‍കിയത്. കുട്ടനാടിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും തുരുത്തുകളും പരിചയമുള്ള ഇവര്‍ വീടുവിട്ടു വരാന്‍ മടിച്ചു നിന്ന സ്ത്രീകള്‍ക്ക് ധൈര്യം പകര്‍ന്ന് പുറത്തിറക്കി. നേവിയുടെ കൂടെയും നാട്ടുകാരായ രക്ഷാപ്രവര്‍ത്തകരുടെയും ഇവര്‍ ഉണ്ടായിരുന്നു. ആളുകള്‍ കൂട്ടമായി  വീടുവിട്ടു ബോട്ടില്‍ കയറിയപ്പോള്‍ മറ്റുള്ളവരെ കയറ്റി വിട്ടതും ബോട്ട് തിരിച്ചെത്താന്‍ കഴിയാതെ തുരുത്തില്‍ ഒറ്റപെട്ടു പോയതും അവര്‍ ഓര്‍ത്തെടുക്കുന്നു. എസി റോഡില്‍ നിന്ന് ആളുകള്‍ ടോറസില്‍ വന്നിറങ്ങുന്ന പെരുന്ന ജംഗ്ഷനില്‍ ഭക്ഷണപ്പുര ടനത്തുന്നതിലും ഇവരുടെ സാന്നിദ്ധ്യം സജീവമായിരുന്നു. എല്ലാവരെയും ഒഴിപ്പിച്ചു കഴിഞ്ഞതിനാല്‍ ഇനി ക്യാമ്പുകളില്‍ ശ്രദ്ധ കൊടുക്കാനാണ് ഇവരുടെ           തീരുമാനം.  

date