Post Category
ജില്ലയില്‍ ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ 31 എണ്ണം മാത്രം
ജില്ലയില്‍ മഴക്കെടുതിയുമായി ബന്ധപ്പെട്ട് തുറന്ന ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ഇപ്പോള്‍ 31 എണ്ണം മാത്രമായി ചുരുങ്ങി. 731 കുടുംബങ്ങളിലെ 2853 പേരാണ് നിലവില്‍ വിവിധ ക്യാമ്പുകളിലുളളത്. പാലക്കാട്, ഒറ്റപ്പാലം താലൂക്കുകളില്‍ രണ്ടും, ആലത്തൂരില്‍ അഞ്ചും, ചിറ്റൂരില്‍ ആറും,മണ്ണാര്‍ക്കാട് ഏഴും, പട്ടാമ്പിയില്‍ ഒമ്പതും ക്യാമ്പുകളാണുള്ളത്. നൂറിലധികം ദുരിതാശ്വാസ കേന്ദ്രങ്ങളിലായി പതിനായിരത്തിലധികം ആളുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കഴിഞ്ഞിരുന്നത്. ക്യാമ്പില്‍ നിന്നും വീടുകളിലേക്ക് മടങ്ങുന്നവര്‍ക്കായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ബോധവത്കരണവും ശുചീകരണ പ്രവര്‍ത്തികളില്‍ ഏടുക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങളും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നല്‍കുന്നുണ്ട്.
date
- Log in to post comments