Skip to main content

ആദിവാസി കുടുംബങ്ങള്‍ക്ക് ഓണക്കോടിയും കിറ്റും   വിതരണം ചെയ്തു

 

മലമ്പുഴ നിയോജകമണ്ഡലത്തിലെ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് പട്ടികവര്‍ഗ വികസന വകുപ്പ് ഓണക്കിറ്റും വയോജനങ്ങള്‍ക്ക് ഓണക്കോടിയും വിതരണം ചെയ്തു. പുതുശേരി പഞ്ചായത്തില്‍ 330 കുടുംബങ്ങള്‍ക്കും മലമ്പുഴയില്‍ 352 ആദിവാസി കുടുംബങ്ങള്‍ക്കുമാണ് ഓണകോടിയും ഭക്ഷ്യഇനങ്ങളായ അരി(15 കിലോ),പഞ്ചസാര,ചെറുപയര്‍,ശര്‍ക്കര,വെളിച്ചെണ്ണ,(ഓരോന്നും 500 ഗ്രാം വീതം ),ഉപ്പ് (1 കിലോ)പരിപ്പ്(250 ഗ്രാം),ചായപ്പൊടി,മുളകുപൊടി(200) അടങ്ങിയ കിറ്റും വിതരണം ചെയ്തത്. പുതുശേരിയിലെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആനക്കല്ല് എസ്.ടി. കോളനിയില്‍ മലമ്പുഴ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ വിപിന്‍ദാസ് എം.എല്‍.എ വി.എസ്.അച്യുതാനന്ദന്റെ പി.എ.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. 

date