Skip to main content

ഓണം ബമ്പര്‍ ഭാഗ്യക്കുറി ജില്ലാതല പ്രകാശനം

സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ജില്ലാതല പ്രകാശനം ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ നിര്‍വഹിച്ചു. 25 കോടി രൂപയാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 20 പേര്‍ക്ക് ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം 50 ലക്ഷം രൂപ വീതം 20 നമ്പറുകള്‍ക്കും ലഭിക്കും. 500 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബര്‍ 20നാണ് ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്. കലക്‌ട്രേറ്റ് ചേമ്പറില്‍ നടന്ന പരിപാടിയില്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കെ സലീന ബീവി, അസിസ്റ്റന്റ് ഭാഗ്യക്കുറി ഓഫീസര്‍ എ ലൗലി ദാസ്, ഉദ്യോഗസ്ഥര്‍, ലോട്ടറി ഏജന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date