Skip to main content

കല്ലട പൊരീക്കല്‍ റോഡ് നിര്‍മാണത്തിന് തുടക്കമായി

കല്ലട പൊരീക്കല്‍ റോഡിന്റെ നവീകരണം പുനരാരംഭിച്ചു. ജലജീവന്‍ മിഷന്റെ കുഴല്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നിര്‍ത്തിവെച്ച നവീകരണ പ്രവൃത്തികളാണ് തുടങ്ങിയത്. ഓതിരമുകള്‍ മുതല്‍ പൊരീക്കല്‍ വരെ 2.7 കിലോമീറ്റര്‍ നീളത്തില്‍ ബി എം ആന്‍ഡ് ബി സി നിലവാരത്തിലാണ് നിര്‍മാണം. 1.92 കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിരിക്കുന്നത്. ആദ്യഘട്ടമായി റോഡില്‍ വലിയ കുഴികളുള്ള ഭാഗം മെറ്റല്‍ പാകി നിരപ്പാക്കുന്ന പ്രവര്‍ത്തനമാണ് ആരംഭിച്ചത്. ഓടകള്‍, കലുങ്കുകള്‍ എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയായി. മന്ത്രി പി എ മുഹമ്മദ് റിയാസിന് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തുക അനുവദിച്ചതെന്നും ഒരു മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ അറിയിച്ചു.

date