കുളത്തൂപ്പുഴ - ഗുരുവായൂര്‍ സൂപ്പര്‍ഫാസ്റ്റ് സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്തു
കുളത്തൂപ്പുഴ വഴി അഞ്ചല്‍, പുനലൂര്‍, പത്തനാപുരം, പത്തനംതിട്ട, മല്ലപ്പള്ളി, കോട്ടയം, കാഞ്ഞിരമറ്റം, വൈറ്റില, കൊടുങ്ങല്ലൂര്‍-ഗുരുവായൂര്‍ സൂപ്പര്‍ ഫാസ്റ്റ് സര്‍വീസ് ബസിന്റെ ഫ്ലാഗ് ഓഫ് കുളത്തൂപ്പുഴ കെ എസ് ആര് ടി സി ഡിപ്പോയില്‍ പി എസ് സുപാല്‍ എം എല്‍ എ നിര്‍വഹിച്ചു.
വൈകിട്ട് 4:45ന് കുളത്തൂപ്പുഴയില്‍ നിന്നും പുറപ്പെടുന്ന സൂപ്പര്‍ഫാസ്റ്റ് 12:35 ന് ഗുരുവായൂരില്‍ എത്തിച്ചേരും. തിരിച്ച് ഗുരുവായൂരില്‍ നിന്നും രണ്ടുമണിക്ക് പുറപ്പെട്ട് 10:10 ന് കുളത്തൂപ്പുഴയില്‍ എത്തും. കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈലാബീവി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം കെ അനില്‍ കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ കെ സുധീര്‍
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തുഷാര, ഷീജ റാഫി, ചന്ദ്രകുമാര്‍, സുജിത്, കെ എസ് ആര് ടി സി ക്ലസ്റ്റര്‍ ഓഫീസര്‍ സുരേഷ്, പുനലൂര്‍ എ ടി ഒ ഭദ്രന്, കുളത്തൂപ്പുഴ ഐ സി സുരേഷ് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, കെ എസ് ആര് ടി സി അസോസിയേഷന് ഭാരവാഹികള്‍ തുടങ്ങിയവര്‍പങ്കെടുത്തു.
- Log in to post comments