ഇഞ്ചക്കാട് സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ പാചകപ്പുര ഒരുങ്ങി
ഇഞ്ചക്കാട് സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ ആധുനിക സജ്ജീകരണങ്ങളോടു കൂടി പുതുതായി പണികഴിപ്പിച്ച പാചകപ്പുരയുടെയും അതിനോടു ചേര്‍ന്നുള്ള സ്റ്റോര്‍ റൂമിന്റെയും ഉദ്ഘാടനം ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു.
പോഷകാഹാരം, സൗജന്യ യൂണിഫോം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, മെച്ചപ്പെട്ട സൗകര്യങ്ങളോട് കൂടിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ ഇവയെല്ലാം യാഥാര്‍ഥ്യമാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും മാറുന്ന ലോകത്തിനൊപ്പം വിദ്യാഭ്യാസ മേഖലയിലും മാറ്റങ്ങള്‍ വരുമെന്നും മികച്ച പൗര•ാരെ സൃഷ്ടിക്കുകയെന്ന ലക്ഷ്യം കൂടി വിദ്യാഭ്യാസത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര-സംസ്ഥാന വിഹിതത്തില്‍ നിന്നും അനുവദിച്ച 7,12,992 രൂപ ചെലവിലാണ് കിച്ചന്‍ കം സ്റ്റോറിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പി റ്റി എ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ നായര്‍ അധ്യക്ഷനായ ചടങ്ങില്‍ മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി നാഥ്, ഗ്രാമപഞ്ചായത്ത് അംഗം രാധാകൃഷ്ണപിള്ള, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ ബി പ്രസന്നകുമാരി, കുളക്കട എ ഇ ഒ ഹരികൃഷ്ണന്‍ ആര്‍ എസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments