Skip to main content

വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

കുണ്ടറ എക്സ്റ്റന്‍ഷന്‍ സെന്ററില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഒരു വര്‍ഷ കോഴ്സുകളായ ഡിപ്ലോമ ഇന്‍ ഡേറ്റ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഡി ഡി ടി ഒ എ) യോഗ്യത : എസ് എസ് എല്‍ സി, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി ജി ഡി സി എ ) യോഗ്യത : അംഗീകൃത സര്‍വകലാശാല ബിരുദം, ആറുമാസം ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി സി എ) യോഗ്യത പ്ലസ് ടു എന്നിവയാണ് കോഴ്സുകള്‍. എസ് സി /എസ് ടി/ ഓ ഇ സി വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. അപേക്ഷാഫോമും പ്രവേശന നിബന്ധനകളും ഓഗസ്റ്റ് 10 വരെ ഓഫീസില്‍ നിന്നും ലഭിക്കും. വിവരങ്ങള്‍ക്ക് കുണ്ടറ എക്‌സ്റ്റെന്‍ഷന്‍ സെന്റര്‍, ഫോണ്‍ 0474 2580462, 8547005090.

date