Skip to main content

സംരംഭകത്വ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തില്‍ സംരംഭകത്വ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ വ്യവസായ കേന്ദ്രം, കൊല്ലം താലൂക്ക് വ്യവസായ ഓഫീസ്, കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് എന്നിവരുടെ സംയുക്ത അഭിമുഖത്തില്‍ നടന്ന ബോധവത്ക്കരണ പരിപാടിയുടെ ഉദ്ഘാടനം കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് സത്യപാലന്‍ പഞ്ചായത്ത് ഹാളില്‍ നിര്‍വഹിച്ചു.

ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജിതകുമാരി അധ്യക്ഷയായി. ഉപജില്ലാ വ്യവസായ ഓഫീസര്‍ ആര്‍ എസ് ആന്‍ജിത്ത്, ആര്‍ എസ് ഇ ടി ഐ ഡയറക്ടര്‍ അച്യുതന്‍, വ്യവസായ വികസന ഓഫീസര്‍ സി ഐ ശശികല, ഗ്രാമപഞ്ചായത്ത് ഇ ഡി ഇ രേഷ്മ മോഹന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

date