Skip to main content

സംരംഭകത്വ ബോധവത്ക്കരണ പരിപാടി

വ്യവസായ വകുപ്പിന്റെയും ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ സംരംഭകത്വ പൊതുബോധവത്ക്കരണ പരിപാടി നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ ചെല്ലപ്പന്‍ ഉദ്ഘാടനം ചെയ്തു. യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്ന പദ്ധതികളെക്കുറിച്ചും ബാങ്ക് വായ്പ്പാ സൗകര്യങ്ങളെക്കുറിച്ചും, ഓരോ പ്രദേശത്തിന്റെയും സാധ്യതകള്‍ മനസ്സിലാക്കി അനുയോജ്യമായ വ്യവസായങ്ങള്‍ തുടങ്ങുന്നതിനെക്കുറിച്ചും സംരംഭകരാകാന്‍ താല്പര്യമുള്ളവര്‍ക്ക് ബോധവത്ക്കരണം നടത്തി. വൈസ്പ്രസിഡന്റ് എസ് സുജാതന്‍ അധ്യക്ഷനായി. ഉപജില്ലാ വ്യവസായ ഓഫീസര്‍ ടി എസ് ബിജു, വ്യവസായ വികസന ഓഫീസര്‍ സുബിന്‍ എ എന്നിവര്‍ ക്ലാസുകള്‍നയിച്ചു.

date