Skip to main content

ലബോറട്ടറി അസിസ്റ്റന്റ്: പട്ടികവര്‍ഗ വിഭാഗത്തിലെ ഭിന്നശേഷിക്കാര്‍ക്ക് അവസരം

കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയില്‍ പട്ടിക വര്‍ഗത്തില്‍പ്പെട്ട ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്കു സംവരണം ചെയ്ത സ്ഥിരം ഒഴിവുണ്ട്. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യവും രണ്ടു വര്‍ഷത്തെ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി ഡിപ്ലോമയും മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യനായി രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. പ്രായം 2017 മെയ് ഒന്നിന് 18നും 25നും മദ്ധ്യേ. (നിയമാനുസൃത വയസിളവ് ബാധകം). താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 23ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകണം.

പി.എന്‍.എക്‌സ്.3635/17

 

date