Skip to main content

കണ്ണീരൊപ്പാന്‍ നാടിന്റെ കരങ്ങള്‍ സമാനതകളില്ലാതെ സഹായങ്ങള്‍

    പ്രളയം ശിഥിലമാക്കിയ നാടിന്റെ അതിജീവനത്തിനായി സഹായങ്ങള്‍ ഒഴുകുന്നു. മറുനാട്ടില്‍ നിന്നും എത്തുന്ന അളവറ്റ സഹായങ്ങള്‍ക്ക് പുറമെ വിദ്യാര്‍ത്ഥികളും റസിഡന്റ്‌സ് അസേസിയേഷനുകളും കൂട്ടായ്മകളും കഴിയുന്ന സഹായവുമായി ജില്ലാ ഭരണകൂടത്തിന് മുന്നിലെത്തുന്നു. ജില്ലാ കളക്ടറുടെ കൈകളില്‍ നേരിട്ട് സഹായം ഏല്‍പ്പിക്കാനെത്തുന്നവരുടെ എണ്ണവും കൂടിവരികയാണ്.

    നാടിന്റെ കരങ്ങളെല്ലാം ദുരിതബാധിതര്‍ക്കായി നീളുമ്പോള്‍ ബത്തേരി നിര്‍മ്മല്‍ ജ്യോതി സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും ഓണാഘോഷം വേണ്ടെന്നു വെച്ചു. കളിയും ചിരിയും സദ്യവട്ടവുമായി എത്തുന്ന ഓണദിനങ്ങള്‍ക്കായി സ്വരൂപിച്ച തുകയെല്ലാം വെള്ളപ്പൊക്ക ദുരിത ബാധിര്‍ക്ക് നല്‍കാനായിരുന്നു ഇവരുടെയും തീരുമാനം. കളക്ട്രേറ്റിലെത്തി സ്‌കൂള്‍ അധികൃതര്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്ക് കൈമാറി. ഭിന്നശേഷിക്കാരായ 138 വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. തങ്ങളാല്‍ കഴിയുന്ന തുക ദുരിത ബാധിതര്‍ക്കായി സമാഹരിക്കുക എന്നതായിരുന്നു ഇവരുടെ രക്ഷിതാക്കളുടെയും അധ്യാപകരുടെയും തീരുമാനം. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ജെസ്സി, പി.ടി.എ പ്രസിഡന്റ് എന്‍.കെ.ഗിരീഷ് എന്നിവര്‍ക്കൊപ്പമാണ് കുട്ടികള്‍ തുക കൈമാറാന്‍ എത്തിയത്. കുട്ടികള്‍ വൈകല്യങ്ങളെല്ലാം മറന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പങ്കളാളികളാണ്.
 

date