Skip to main content

കഷ്ടതയ്ക്കുമുന്നില്‍ ഇഷ്ടം ഉപേക്ഷിച്ച് കുരുന്നുകള്‍ 

    ജന്മദിനത്തിന് പുതുവസ്ത്രം വാങ്ങാന്‍ മാറ്റിവെച്ച തുക കഷ്ടടതയനുഭവിക്കുന്നവര്‍ക്കായി നല്‍കണമെന്നായിരുന്നു അമ്പലവയല്‍ മങ്കൊമ്പിലെ ആഷിക് റഹ്മാമാന്റെ തീരുമാനം. തിങ്കളാഴ്ച രാവിലെ ഇതിനായി കളക്ട്രേറ്റിലേക്ക് തിരിച്ചു. പതിനൊന്നാം ജന്മദിനത്തിന്റെ സമ്മാനം അങ്ങനെ ദുരിതാശ്വാശ നിധിയായി ജില്ലാ കളക്ടറെ നേരിട്ട് ഏല്‍പ്പിച്ചു. ബത്തേരി അസംപ്ഷന്‍ സ്‌കൂളിലെ ആറാം തരം വിദ്യാര്‍ത്ഥിയാണ് ആഷിക്. കര്‍ണ്ണാടകയിലെ കുടകിലും മറ്റും കരാര്‍ ജോലി ഏറ്റെടുത്ത് നടത്തുന്ന മുജീബ് റഹ്മനാന്റെയും ഖദീജയുടെയും മകനാണ് ആഷിക്. അമല്‍ റോഷ്, ഐഡഷ്വാസ എന്നിവരാണ് സഹോദരങ്ങള്‍.
    ഓണത്തിന് പുത്തന്‍ വസ്ത്രങ്ങള്‍ വാങ്ങാന്‍ കരുതിയിരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി പള്ളിക്കുന്ന് ആര്‍.സി.യൂപി സ്‌കൂളിലെ നാലാം ക്ലാസിലെ ഡിയ ജോബിഷും ഒന്നാം ക്ലാസിലെ ഡിയോണ്‍ ജോബിഷും മാതൃകയായി. ഇരുവരും രക്ഷിതാക്കള്‍ക്കൊപ്പം കളക്ട്രേറ്റിലെത്തി പണം ജില്ലാ കളക്ടര്‍ക്ക് കൈമാറുകയായിരിന്നു. കമ്പളക്കാട് അരിവാരം ഇട്ടംപറമ്പില്‍ ജോബീഷ് ഡനേഷ്യ ദമ്പതികളുടെ മക്കളാണ്.
 

date