Skip to main content

ചായ കൈയ്യെത്തും ദൂരത്ത്..ജീവക്കാര്‍ക്കായി ജില്ലാ കലക്ടറുടെ ഓണസമ്മാനം

ഓണമെത്തും മുമ്പേ ഓണസമ്മാനമായി ചായയുടെ ഉ•േഷം ജീവനക്കാര്‍ക്കായി പങ്കിടുകയാണ് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. സിവില്‍ സ്റ്റേഷനിലുടനീളം ട്രോളിയില്‍ ചായയും പലഹാരങ്ങളുമായി ദിവസം രണ്ടു നേരമാണ് സ്റ്റാഫ് കന്റീനിലെ വനിതാ സുഹൃത്തുക്കളെത്തുക.

തിരക്കിട്ട ജോലിക്കിടെ വെയിലും മഴയും കൊള്ളാതെ ജീവനക്കാരെതേടി ഓഫീസുകള്‍ക്ക് മുന്നിലേക്ക് എത്തുന്ന ചായവണ്ടി പുതിയൊരു സിവില്‍ സര്‍വീസ് മാതൃകയാകുകയാണ്. സമയനഷ്ടം ഒഴിവാക്കുന്നതിനൊപ്പം ഗുണനിലവാരമുള്ള ചായയും ചെറുകടികളും ആസ്വദിക്കാന്‍ ജീവനക്കാരെല്ലാം ഒറ്റക്കെട്ട്. പേപ്പര്‍ഗ്ലാസിന്റെ പരിസ്ഥിതിഭീഷണി ഒഴിവാകുന്നതിനൊപ്പം സ്റ്റീല്‍ഗ്ലാസ് ഉപയോഗത്തിന് പ്രോത്സാഹനമാകുന്നുമുണ്ട് ജില്ലാ കലക്ടറുടെ പുതുപരീക്ഷണം. ഉദ്യോഗസ്ഥസൗഹൃദ രീതികളിലൂടെ ജോലിക്ഷമത വര്‍ധിപ്പിക്കാനാകുമെന്നും ജില്ലാ കലക്ടര്‍ പറയുന്നു.

date