Skip to main content

മത്സ്യകയറ്റുമതിയില്‍ ശുചിത്വം ഉറപ്പാക്കി എം പി ഇ ഡി പദ്ധതി

സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എം പി ഇ ഡി)-നെറ്റ്ഫിഷ് പദ്ധതിപ്രകാരം ഫിഷറീസ് വകുപ്പിന്റെയും ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പിന്റെയും സഹകരണത്തോടെ ശക്തികുളങ്ങര ഹാര്‍ബറില്‍ മത്സ്യകയറ്റുമതിക്കായുള്ള 2000 പ്ലാസ്റ്റിക് പെട്ടികളുടെ വിതരണം ചെയ്തു. ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ലിന്റ അധ്യക്ഷയായി. എം പി ഇ ഡി എ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ സംഗീത, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സുഹൈര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date