Skip to main content

മൊബിലൈസേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്, തൊഴിലുറപ്പ് മിഷന്‍, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തില്‍ 'ഉന്നതി' ബ്ലോക്ക് പഞ്ചായത്ത്തല മൊബിലൈസേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 100 തൊഴില്‍ ദിനം പൂര്‍ത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുകയാണ് ലക്ഷ്യം. കല്ലുവാതുക്കല്‍, ചാത്തന്നൂര്‍, ചിറക്കര, ആദിച്ചനല്ലൂര്‍, പൂതക്കുളം ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് നൂറിലധികം പേര്‍ പങ്കെടുത്തു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ക്യാമ്പ് ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ ഉദ്ഘടനം ചെയ്തു. വികസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ ശര്‍മ അധ്യക്ഷനായി. ജോയിന്‍ ബി ഡി ഒ ജിപ്സണ്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീലാല്‍ ചിറയത്ത്, കുടുംബശ്രീ പ്രവര്‍ത്തകര്‍, ബ്ലോക്ക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date