Skip to main content

ലഹരിക്കെതിരെ 'മക്കള്‍ക്കൊപ്പം' പദ്ധതിയുമായി ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത്

ലഹരി വിപത്തിനെതിരെ വിദ്യാര്‍ഥികളെയും സമൂഹത്തെയും ബോധവത്കരിക്കാന്‍ 'മക്കള്‍ക്കൊപ്പം' പദ്ധതിയുമായി ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത്. സ്‌കൂള്‍ പി ടി എ, എക്‌സൈസ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ബ്ലോക്ക് പരിധിയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകള്‍, കൗണ്‍സിലിങ് ഉള്‍പ്പടെ നല്‍കും. സ്‌കൂള്‍ തലത്തിലെ ക്ലാസുകള്‍ പൂര്‍ത്തിയാക്കിയാല്‍ കുടുംബശ്രീ, ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയിലെ അംഗങ്ങള്‍ക്കും ക്ലാസുകള്‍ സംഘടിപ്പിക്കും. ഉദ്ഘാടനം ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രന്‍ നിര്‍വഹിച്ചു. പി ടി എ പ്രസിഡന്റ് സുനിത അശോക് അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. കരുനാഗപ്പള്ളി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിജിലാല്‍ ക്ലാസ് എടുത്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ടി രാജീവ്, സുല്‍ഫിയ ഷെറിന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

date