Post Category
കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് സബ്സിഡി
കാര്‍ഷിക യന്ത്രവത്കരണ ഉപപദ്ധതി (എസ് എം എ എം) പ്രകാരം കാര്‍ഷിക യന്ത്രങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും സബ്സിഡി നല്‍കുന്നു. വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് 40 മുതല്‍ 60 ശതമാനം വരെയും കര്‍ഷകരുടെ കൂട്ടായ്മകള്‍, എഫ് പി ഓ കള്‍, വ്യക്തികള്‍, പഞ്ചായത്തുകള്‍ തുടങ്ങിയവയ്ക്ക് കാര്‍ഷികയന്ത്രങ്ങളുടെ വാടകകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് പദ്ധതിതുകയുടെ 40 ശതമാനം സാമ്പത്തിക സഹായവും നല്‍കും. ഫാം മെഷിനറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിന് കര്‍ഷകഗ്രൂപ്പുകള്‍ക്ക് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 ശതമാനമെന്ന നിരക്കില്‍ എട്ട് ലക്ഷം രൂപയും അനുവദിക്കുന്നു. http://agrimachinery.nic.in/index ല്‍ അപേക്ഷ നല്‍കാം. വിവരങ്ങള്‍ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലും കൃഷിഭവനുകളില്‍ നിന്നും ലഭിക്കും. ഫോണ്‍: 9846302765, 8606069173, 8848175487.
date
- Log in to post comments