Skip to main content

യൂത്ത് ഫെസ്റ്റ് 2023: എന്‍ട്രികള്‍ അയക്കാം

വിദ്യാര്‍ഥികള്‍ക്കിടയില്‍ എച്ച് ഐ വി/ എയ്ഡ്‌സ് ബോധവത്ക്കരണത്തിനായി സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും ആരോഗ്യ കുടുംബക്ഷേമ വകുപ്പും വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര യുവജന ദിനത്തിന് (ഓഗസ്റ്റ് 12) മുന്നോടിയായി ജില്ലാടിസ്ഥാനത്തില്‍ മത്സരങ്ങള്‍ നടത്തും.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും (8, 9, 11 ക്ലാസ്സുകള്‍) കോളജ് വിദ്യാര്‍ഥികള്‍ക്കായി (17 നും 25 നുമിടയില്‍ പ്രായമുള്ളവര്‍) നാടകം, റീല്‍സ്, മാരത്തോണ്‍ മത്സരങ്ങളും നടത്തുന്നു. ഒ ആര്‍ ടി വാരാചരണവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി (8, 9, 10 ക്ലാസുകള്‍ ) ക്വിസ് മത്സരവും നടത്തും.

ഐ ടി ഐ, പോളിടെക്നിക്ക്, ആര്‍ട്സ്, സയന്‍സ്, നഴ്‌സിങ്, മറ്റു പ്രഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെ മത്സരത്തില്‍ പങ്കെടുക്കാം. വിനോദപരവും വിജ്ഞാനപരവും വസ്തുതാപരവുമായി കലയിലൂടെ മികവാര്‍ന്ന രീതിയില്‍ സന്ദേശം അവതരിപ്പിക്കുന്നവരെ വിദഗ്ധസമിതി നിര്‍ണയിക്കും. വിജയികള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കും.

നാടക മത്സരത്തിന് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 8000, 5000, 3000 രൂപയാണ് സമ്മാനത്തുക. മാരത്തോണില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ഉണ്ടാകും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം മാരത്തോണിന് 4000, 2500,1500 രൂപ വീതവും റീല്‍സിന് 1000, 750, 500 രൂപയും ക്വിസിന് 5000, 4000, 3000 രൂപയുമാണ് സമ്മാന തുക.

കൊല്ലം ആശ്രാമം മൈതാനത്തിന്റെ പ്രധാന കവാടത്തില്‍ നിന്ന് ഓഗസ്റ്റ് അഞ്ചിന് രാവിലെ എട്ടിന് മാരത്തോണ്‍ മത്സരങ്ങള്‍ ആരംഭിക്കും. ഐ എം എ ഹാളില്‍ അന്നേദിവസം രാവിലെ 10 ന് നാടകമത്സരം, ഉച്ചയ്ക്ക് രണ്ടിന് യുവജനദിന ക്വിസ്, വൈകിട്ട് മൂന്നിന് ഒ ആര്‍ ടി വാരാചരണവുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും നടത്തും.

റീല്‍സ് മത്സരത്തിന്റെ വീഡിയോകള്‍ 9745275657 എന്ന നമ്പരിലേക്ക് ഓഗസ്റ്റ് അഞ്ചിനകം വാട്‌സാപ്പ് ചെയ്യണം. പങ്കെടുക്കുന്നവര്‍ 9961858873, 8075509728, 9745275657 നമ്പറുകളില്‍ വിളിച്ച് പേര്, വയസ്, പഠിക്കുന്ന കോഴ്‌സ്, സ്ഥാപനത്തിന്റെ പേര്, മത്സരയിനം, മൊബൈല്‍ നമ്പര്‍ എന്നിവ മെസേജ്/ വാട്‌സ്ആപ്പ് വഴി ഓഗസ്റ്റ് നാലിനകം രജിസ്റ്റര്‍ ചെയ്യണം.

date