കുടുംബശ്രീ ഹരിത അയല്‍ക്കൂട്ട യോഗങ്ങള്‍ സംഘടിപ്പിച്ചു
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ കുടുംബശ്രീ സി ഡി എസുകളിലും അയല്‍ക്കൂട്ടങ്ങളിലും ഹരിത അയല്‍ക്കൂട്ടം യോഗം സംഘടിപ്പിച്ചു. ഹരിത പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി മാലിന്യനിര്‍മാര്‍ജന അവബോധം, ദീപം തെളിയിക്കല്‍, പ്രതിജ്ഞ, ഹരിതകര്‍മ അംഗങ്ങളെ ആദരിക്കല്‍ തുടങ്ങി വിവിധ പരിപാടികള്‍ നടത്തി. ബാലസഭ കുട്ടികളുടെ സജ്ജം പരിപാടിയിലും മാലിന്യ നിര്‍മാര്‍ജന ബോധവത്ക്കരണ പ്രതിജ്ഞ ചൊല്ലി. 'മാലിന്യമുക്തം നവകേരളം' ക്യാമ്പയിന്‍ യജ്ഞം എല്ലാ കുടുംബശ്രീ അംഗങ്ങളും ഏറ്റെടുത്തു. ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് പ്ലാസ്റ്റിക് പോലുള്ള അജൈവ മാലിന്യങ്ങള്‍ എല്ലാ കുടുംബശ്രീ അംഗങ്ങളും കൈമാറുമെന്നും യൂസര്‍ ഫീ കൃത്യമായി നല്‍കുമെന്നും ഉറപ്പുവരുത്തി. തദ്ദേശസ്ഥാപന അധ്യക്ഷ•ാര്‍, ജനപ്രതിനിധികള്‍, 'മാലിന്യമുക്തം നവകേരളം' ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ തുടങ്ങിയവരും 20000 അയല്‍ക്കൂട്ടങ്ങളില്‍ നിന്നായി 275634 പേരും പങ്കാളികളായി.
- Log in to post comments