Skip to main content

ടെക്നിക്കല്‍ എക്സ്പെര്‍ട്ട്, അഭിഭാഷകര്‍ തസ്തികകളില്‍ നിയമനം

സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് ലീഗല്‍ സപ്പോര്‍ട്ട് സെന്റര്‍ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് ടെക്നിക്കല്‍ എക്സ്പെര്‍ട്ട്, അഭിഭാഷകര്‍ എന്നീ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു.

ടെക്നിക്കല്‍ എക്സ്പെര്‍ട്ട് യോഗ്യത- എം സി എ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്സ് എന്നിവയിലേതെങ്കിലും വിഷയത്തില്‍ ബി-ടെക് /ഡിപ്ലോമ. മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ് അറിഞ്ഞിരിക്കണം. കണ്ടന്റ് റൈറ്റിങ്, വെബ് ഡിസൈനിങ്, ഫോട്ടോഷോപ് എന്നിവയില്‍ പരിജ്ഞാനം.

അഭിഭാഷകര്‍ യോഗ്യത- അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള നിയമ ബിരുദം. മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം.

ഉയര്‍ന്ന പ്രായപരിധി 40 വയസ്. ബയോഡേറ്റയും പ്രായവും യോഗ്യതകളും തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പും, രണ്ടു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുമായി ഓഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം വികാസ് ഭവനിലുള്ള സംസ്ഥാന യുവജന കമ്മീഷന്‍ ആസ്ഥാന ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0471-2308630.

date