Skip to main content

ഇന്റര്‍വ്യൂ 30 ന്

     കോഴിക്കോട് ജില്ലയ്ക്ക് വേണ്ടിയുളള സംയോജിത ജില്ലാ വികസന പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് സ്ഥലപരവിശകലനും മാപ്പും സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ പ്ലാനിംഗ് അസി. (ജി.ഐ.എസ്) നിയമിക്കുന്നതിനായി കോഴിക്കോട് ചക്കോരത്തുകുളത്തുളള മേഖലാനഗരാസൂത്രണ കാര്യാലയത്തില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂ ഈ മാസം 30ന് നടത്തുമെന്ന് നഗരാസൂത്രകന്‍ അറിയിച്ചു. ജിയോഗ്രഫി/ജിയോളജിയില്‍ ബിരുദാനന്തര ബിരുദം/തത്തുല്യ യോഗ്യത, ജി.ഐ.എസ് സോഫ്റ്റ് വെയറില്‍ ഉളള പരിജ്ഞാനം അല്ലെങ്കില്‍ റിമോട്ട് സെന്‍സിംഗ്/ജി.ഐ.എസ് ബിരുദം അഥവാ തത്തുല്യ യോഗ്യതയും ജി.ഐ.എസ് സോഫ്റ്റ് വെയറില്‍ ഉളള പരിജ്ഞാനവും ഉളള തല്‍പരരായ ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട അസ്സല്‍ രേഖകള്‍ സഹിതം രാവിലെ 10.30 ന് ഓഫീസില്‍ ഹാജരാകണം. ഫോണ്‍ :0495-2369300.

date