Post Category
വോക്ക്-ഇന്‍- ഇന്റര്‍വ്യൂ
ജില്ലാ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ തെറാപ്പിസ്റ്റ് (മെയില്‍) തസ്തികയില്‍ താത്ക്കാലിക ഒഴിവിലേക്കുള്ള വോക്ക്-ഇന്‍- ഇന്റര്‍വ്യൂ ആഗസ്റ്റ് 17ന് രാവിലെ 11 ന് ആശ്രാമം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തും. സര്‍ക്കാര്‍ അംഗീകൃത തെറാപ്പിസ്റ്റ് കോഴ്‌സ് പാസായ 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ ആഗസ്റ്റ് 11ന് വൈകിട്ട് അഞ്ചിനകം ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍ :9072650494.
date
- Log in to post comments