Skip to main content

അപേക്ഷ തീയതി നീട്ടി

മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍ / വിവാഹബന്ധം വേര്‍പെടുത്തി/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവരില്‍ നിന്ന് ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി 2023- 24 വര്‍ഷത്തെ ധനസഹായത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവയാന തീയതി ഓഗസ്റ്റ് 25 വരെ നീട്ടി. അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം അതത് ജില്ല കലക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ വകുപ്പില്‍ നേരിട്ടോ, ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ വകുപ്പ്, ജില്ലാ കലക്ടറേറ്റ് എന്ന വിലാസത്തില്‍ അതത് ജില്ലാ കലക്ടറേറ്റിലേക്ക് തപാല്‍ മുഖേനയും അപേക്ഷിക്കാം. അപേക്ഷാഫോറത്തിനും വിവരങ്ങള്‍ക്കും www.minoritywelfare.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍:04742793473.

date