Skip to main content

പ്രളയബാധിതര്‍ക്ക്‌ പ്രതിരോധ �കവച�വുമായി  ഭാരതീയചികിത്സാവകുപ്പ്‌

പ്രളയബാധിതപ്രദേശങ്ങളില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ഭാരതീയ ചികിത്സാവകുപ്പ്‌ �കവചം� എന്ന പേരില്‍ കര്‍മ്മപരിപാടി ആവിഷ്‌ക്കരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം ജി ശ്യാമള അറിയിച്ചു. ഭാരതീയ ചികിത്സവകുപ്പ്‌, നാഷണല്‍ ആയുഷ്‌ മിഷന്‍, ആയൂര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ, ഔഷധ നിര്‍മ്മാതാക്കള്‍, ജില്ലയിലെ ആയൂര്‍വേദ കോളേജുകള്‍, പഞ്ചകര്‍മ്മ ഇന്‍സ്റ്റിറ്റിയൂട്ട്‌ എന്നിവിടങ്ങളിലെ സംഘമാണ്‌ കര്‍മ്മപരിപാടിയ്‌ക്കു നേതൃത്വം നല്‍കുന്നത്‌. എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും ആയൂര്‍വേദ ഡോക്‌ടര്‍മാരുടെ സേവനവും ഔഷധവും ലഭ്യമാക്കി. പ്രളയബാധിത പ്രദേശങ്ങളിലെ വീടുകള്‍ കേന്ദ്രീകരിച്ച്‌ ഔഷധങ്ങളും സാന്ത്വനവും ബോധവല്‍ക്കരണവും നടപ്പിലാക്കുന്നു. അടിയന്തിരമായി 10000 പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്യും. മെഡിക്കല്‍ ക്യാമ്പുകള്‍ ആവശ്യമായി വരുന്ന പ്രദേശത്തെ ജനപ്രതിനിധികള്‍ക്കും സന്നദ്ധ സംഘനകള്‍ക്കും ബന്ധപ്പെടേണ്ട നമ്പര്‍ : 0487-2334313, 9447475229, 9446560271.

date