Skip to main content

133 ലോഡ്‌ സാധനങ്ങള്‍ ക്യാമ്പുകളില്‍ വിതരണം ചെയ്‌തു

രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള വിവിധ സംഘടനകളില്‍ നിന്നായി 124 ലോഡ്‌ സാധനങ്ങളാണ്‌ ദുരിതാശ്വാസ ക്യാമ്പിലേക്കായി കളക്‌ട്രേറ്റില്‍ ഓഗസ്റ്റ്‌ 19 മുതല്‍ 23 വരെ എത്തിയത്‌. വെള്ളം ഇറങ്ങിതുടങ്ങിയ സാഹചര്യത്തില്‍ ആളുകള്‍ വീടുകളിലേക്ക്‌ മാറിയെങ്കിലും പ്രളയം രൂക്ഷമായ ഇടങ്ങളിലെ ജനങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്‌. 133 ലോഡ്‌ അവശ്യവസ്‌തുക്കളാണ്‌ ഇതുവരെ വിവിധക്യാമ്പുകളിലേക്കായി കളക്‌ട്രേറ്റില്‍ നിന്ന്‌ നല്‍കിയത്‌. പ്ലാനിംഗ്‌ കോണ്‍ഫറന്‍സ്‌ ഹാള്‍, വി കെ എന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, ചാലക്കുടി പി ഡബ്ലുഡി റെസ്റ്റ്‌ ഹൗസ്‌ എന്നിവിടങ്ങളില്‍ സാധനങ്ങള്‍ ശേഖരിക്കുന്നുണ്ട്‌. ഭക്ഷണ വസ്‌തുക്കള്‍ ഒഴിവാക്കി ശുചീകരണത്തിനുള്ള ഉപകരണങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. 

date