Skip to main content

ശുചീകരണപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

കൊച്ചി: പ്രളയാനന്തരമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് നോഡല്‍ ഓഫീസര്‍മാരെ നിയമിച്ച് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള ഉത്തരവിട്ടു. വീടുകള്‍, പരിസരങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവയുടെ ശുചീകരണം ഏകോപിപ്പിക്കുന്നതിന്റെ ചുമതല പഞ്ചായത്ത് വകുപ്പിലെ സീനിയര്‍ സൂപ്രണ്ട് ടി.എസ്. ടിംപിള്‍ മാഗി നിര്‍വഹിക്കും. വിവിധ സ്ഥലങ്ങളില്‍ നിന്നും ക്യാമ്പുകളില്‍ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ ബ്രഹ്മപുരത്തെ പ്ലാന്റിലേക്ക് നീക്കുന്നതിന്റെ നോഡല്‍ ഓഫീസര്‍മാരായി ശുചിത്വമിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ സിജു തോമസ്, ഹരിതകേരള മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ സുജിത് കരുണ്‍ എന്നിവരെയും നിയമിച്ചു. ജി.ജെ. നേച്ചര്‍ കെയര്‍ എന്ന കമ്പനിയാണ് വാഹനങ്ങളില്‍ മാലിന്യം ശേഖരിച്ച് ബ്രഹ്മപുരം പ്ലാന്റില്‍ എത്തിക്കേണ്ടത്. ബ്രഹ്മപുരത്ത് കമ്പനിയ്ക്ക് ലഭ്യമായ സ്ഥലത്താണ് ഇവയുടെ സംസ്‌കരണവും പുനഃചംക്രമണവും നടത്തണം.

date