Skip to main content

കിണര്‍ജലം സൗജന്യമായി പരിശോധിച്ചു നല്‍കും

 

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കിണറുകള്‍ അണുവിമുക്തമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് കിണര്‍ ജലം സൗജന്യമായി പരിശോധിച്ച് നല്‍കുന്നു. ഈ മാസം 28,30 തീയതികളില്‍ 10 മുതല്‍ നാല് വരെ പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് എതിര്‍വശത്തുള്ള ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ ജലത്തിന്റെ സാമ്പിള്‍ പൊതുജനങ്ങള്‍ക്ക് എത്തിക്കാം. കൂടുതല്‍ കിണറുകള്‍ മലിനമായിട്ടു ള്ള പ്രദേശങ്ങളിലെ വിവരങ്ങള്‍ പഞ്ചായത്ത് സെക്രട്ടറി മുഖേന അറിയിക്കുന്ന മുറയ്ക്ക് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധിക്കും. ഫോണ്‍: 0468 2223983, 8086391910.                  (പിഎന്‍പി 2374/18)

date