പ്രളയദുരിതാശ്വാസം : വീണാജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ കമ്മ്യൂണിറ്റി കിച്ചണ്‍
പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീണാജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കുന്നു. നിലവില്‍ ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്കെല്ലാം ഭക്ഷണം ലഭിക്കുന്നുണ്ട്. എന്നാല്‍, വീടുകളിലേക്ക് ശുചീകരണത്തിന് പോകുന്നവര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും ഭക്ഷണം ആവശ്യമാണ്. ഇതിനായി ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തിക്കുക. ആയിരം പേര്‍ക്ക് ഉച്ചയ്ക്കും, വൈകിട്ടും ആവശ്യമുള്ള ഭക്ഷണമാണ് പ്രാഥമിക ഘട്ടത്തില്‍ തയ്യാറാക്കുന്നത്. കുടുംബശ്രീയുടെ പിന്തുണ ഇതിനുണ്ട്. പൊതികള്‍ തയ്യാറാക്കുന്നതിനും മറ്റുമായി 10 പേരെ ഓരോ ദിവസവും ജില്ലാ സാക്ഷരതാ മിഷന് നല്‍കും.അടുക്കളയിലേക്കുള്ള ഭക്ഷണ സാധനങ്ങള്‍ ജനകീയമായി സമാഹരിക്കാനാണ് പരിപാടി. അരി, തേങ്ങ, പച്ചക്കറികള്‍, ഭക്ഷണം പൊതിയുന്നതിനാവശ്യമായ ഇല എന്നിവ നല്കുവാന് തയ്യാറുള്ളവര്‍ ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ കമ്മ്യൂണിറ്റി ഹാളില്‍ എത്തിക്കണം. ഫോണ്‍: 9645637070, 9446059255, 0468 2222218.
- Log in to post comments