പരിശോധന നടത്തി
പത്തനംതിട്ട ജില്ലാ കളക്ടറുടെ നിര്‍ദ്ദേശാപ്രകാരം അടൂര്‍ താലൂക്ക് സപ്ലൈ ആഫീസര്‍ എം.അനിലിന്റെ നേതൃത്വത്തിലുളള സ്‌ക്വാഡ് കൊടുമണ്‍, ഏഴംകുളം പ്രദേശങ്ങളിലെ ഏഴ് പച്ചക്കറികടകള്‍, എട്ട് പലചരക്ക് കടകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. അമിതവില ഈടാക്കിയതിനും വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാത്തതിനും, അസ്സല്‍ ബില്ലുകള്‍, സ്റ്റോക്ക് വിവരം സൂക്ഷിക്കാത്തതിനും, അജി വെജിറ്റബിള്‍സ് കൊടുമണ്‍, എ.ആര്‍.കെ വെജിറ്റബിള്‍സ് കൊടുമണ്‍, സജി വെജിറ്റബിള്‍സ് കൊടുമണ്‍, ഗ്രീന്‍മാസ് വെജിറ്റബിള്‍സ് കൊടുമണ്‍, ശാന്തി വെജിറ്റബിള്‍സ് കൊടുമണ്‍ എന്നീ അഞ്ച് പച്ചക്കറികടകള്‍ക്കെതിരെയും, പി.കെ ട്രേഡേഴ്‌സ് ഏനാത്ത്, ശിവശക്തി സ്റ്റോഴ്‌സ് ഏഴംകുളം, കളത്തില്‍പറമ്പില്‍ സ്റ്റോഴ്‌സ് കൊടുമണ്‍, ചന്ദ്രാസ്റ്റോഴ്‌സ് കൊടുമണ്‍, നാരായണക്കുറുപ്പ് സ്റ്റോഴ്‌സ് കൊടുമണ്‍, ഡി.എന്‍.ബി വെജിറ്റബിള്‍സ് പന്തളം, ബെന്നി വെജിറ്റബിള്‍സ് പന്തളം, എച്ച്.എന്‍.ആര്‍ വെജിറ്റബിള്‍സ് അടൂര്‍, നൗഫല്‍ വെജിറ്റബിള്‍സ് സെന്‍ട്രല്‍ അടൂര്‍, നൗഫല്‍ സ്റ്റോഴ്‌സ് സെന്‍ട്രല്‍ അടൂര്‍, മഹാദേവ സ്റ്റോഴ്‌സ് അടൂര്‍ എന്നി കടകള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പരിശോധനയില്‍ റേഷനിംഗ് ഇന്‍സ്‌പെക്ടറുമാരായ എസ്. ദിനേശ്കുമാര്‍, ബെറ്റ്‌സി.പി. വര്‍ഗീസ്, സിന്ധു.പി. വാസുദേവന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്നുളള ദിവസങ്ങളിലും കര്‍ശന പരിശോധനകള്‍ നടത്തുന്നതാണ്. എല്ലാ കടകളിലും വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണം, അധികവില ഈടാക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുളള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് താലൂക്ക് സപ്ലൈ ആഫീസര്‍ അറിയിച്ചു.
(പിഎന്‍പി 2379/18)
- Log in to post comments